Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇവിടെ ഒരു മിന്നൽ മുരളി മതി; അമിത വേഗത പിടികൂടാൻ എം.വി.ഡിക്കൊപ്പം മിന്നൽ മുരളിയും
cancel

'ഇവിടെ ഒരു മിന്നൽ മുരളി മതി'; അമിത വേഗത പിടികൂടാൻ എം.വി.ഡിക്കൊപ്പം മിന്നൽ മുരളിയും

text_fields
bookmark_border

ടൊവിനോ തോമസ് -ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന 'മിന്നൽ മുരളി' എഫക്ട് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിലും. അമിത വേഗതയിൽ ചീറിപാഞ്ഞ് പോകുന്നവർക്കുള്ള മുന്നറിയിപ്പ് പരസ്യത്തിലാണ് മിന്നൽ മുരളി തരംഗം.

നെറ്റ്ഫ്ലിക്സും മിന്നൽ മുരളിയും കേരള മോട്ടോർ വാഹന വകുപ്പും ചേർന്നാണ് പരസ്യം തയാറാക്കിയത്. മിന്നൽ മുരളിയുടെ വേഷം അണിഞ്ഞ് ടൊവിനോ തന്നെയാണ് പരസ്യത്തിൽ എത്തുന്നതും. ഒന്നരമിനിട്ട് ​ദൈർഘ്യമുള്ളതാണ് പരസ്യം. നിശ്ചിത പരിധിയിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ഒരു ഉപകരണവും തയാറാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരെ പിടികൂടുകയും ശിക്ഷ നൽകുകയും ചെയ്യും. കൂടാതെ 'റിയൽ ഹീറോസ് ഗോ സ്ലോ' എന്ന ടീഷർട്ടും നൽകും.

സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മിന്നൽ മുരളിയെ തോൽപ്പിക്കാനാവില്ല മ​ക്കളേ എന്ന അടിക്കുറിപ്പോടെ ടൊവിനോയും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

മലയാളത്തിന്‍റെ സ്വന്തം സൂപ്പർ ഹീറോ 'മിന്നൽ മുരളി' നെറ്റ്​ഫ്ലിക്സിന്‍റെ ആഗോള ഹിറ്റ്​ ചാർട്ടിലാണ് ഇടംപിടിച്ചിരിക്കുന്നത്​. മലയാളത്തിന്​ പുറമെ ഹിന്ദി, ഇംഗ്ലീഷ്​, തമിഴ്​, തെലുഗു, കന്നഡ ഭാഷകളിലായി റിലീസ്​ ചെയ്ത ചിത്രം ഭാഷാ അതിർവരമ്പുകൾ ഭേദിച്ച്​ നിരവധി പേരെ രസിപ്പിച്ച്​ മുന്നേറുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - motor vehicle department with minnal murali new advertisement video goes viral
Next Story