Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎസ്.എൻ.സ്വാമി...

എസ്.എൻ.സ്വാമി സംവിധായകനാവുന്നു; 'ദിസീക്രട്ട്'

text_fields
bookmark_border
Motion Poster Of Secret Offers A Glimpse Into Mysteries Of Astrology
cancel

പ്രശസ്ത തിരക്കഥാകൃത്ത് 'എസ്.എൻ.സ്വാമി ' ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിസീക്രട്ട്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം പൂർത്തിയായിട്ടുണ്ട്.

ലഷ്മി പാർവ്വതി ഫിലിംസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ആത്മവിശ്വാസമാണ് ഈ ചിത്രത്തിന്റെ അടിത്തറയെന്നതാണ് അടിവരയിട്ട് ഈ ചിത്രത്തിലൂടെ പറയുന്നത്. ബുദ്ധിയും, ശാസ്ത്രവും വിശ്വാസവുമൊക്കെ ഈ ചിത്രത്തിലെ പ്രധാന ഘടകമാണന്ന് വ്യക്തമാക്കുന്നു. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.

ധ്യാൻ ശ്രീനിവാസൻ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

സംഗീതം - ജെയ്ക്ക് ബിജോയ്സ്,ഛായാഗ്രഹണം - ജാക്സൺ ജോൺസൺ,കലാസംവിധാനം - സിറിൾ കുരുവിള,കോസ്റ്റ്യും - ഡിസൈൻ -സ്റ്റെഫി സേവ്യർ,മേക്കപ്പ് -സിനൂപ് രാജ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശിവരാമകൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie News
News Summary - Motion Poster Of Secret Offers A Glimpse Into Mysteries Of Astrology
Next Story