കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥ; 'മൂണ്‍ വാക്ക്' ഒ.ടി.ടിയിലേക്ക്
text_fieldsമാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹ്‌മദും ചേർന്ന് നിർമിച്ച ചിത്രമാണ് 'മൂണ്‍ വാക്ക്'. എ.കെ. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. 134ൽ പരം പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം ഒ.ടി.ടിയിലെത്തുകയാണ്.
തിയറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചില്ല. റിലീസ് ചെയ്ത് ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. മേയ് 30ന് ആയിരുന്നു മൂൺവാക്ക് തിയറ്ററിൽ എത്തിയത്. ചിത്രം ജൂലൈ എട്ടിന് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍-കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-സാബു മോഹന്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍.
സ്റ്റില്‍സ്-മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മടം, പരസ്യ ക്കല-ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ആര്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് വാസുദേവന്‍, അസിസ്റ്റൻറ് ഡയറക്ടര്‍-സുമേഷ് എസ് ജെ, നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്ഷന്‍-മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍-സുഹെെല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

