Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേരളത്തിലെ മൈക്കിൾ...

കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്'; ട്രെയ്ലര്‍ പുറത്ത്​

text_fields
bookmark_border
കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി മൂൺവാക്ക്; ട്രെയ്ലര്‍ പുറത്ത്​
cancel

ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെത്തുന്നു. 'മൂണ്‍ വാക്ക്'. ഫയർവുഡ് ക്രിയേറ്റീവ്‌സി​െൻറ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമിക്കുന്ന ചിത്രത്തി​െൻറ ട്രെയ്​ലർ റിലീസായി.

എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കേരളത്തിലെ 'മൈക്കിൾ ജാക്സൻമാരുടെ' കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. 134 ൽ പരം പുതുമുഖങ്ങളും 1000 ൽ പരം പരിസരവാസികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തി​െൻറ രചന നിർവഹിച്ചിരിക്കുന്നത്.

അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റിങ് -കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജാവേദ് ചെമ്പ്, കല -സാബു മോഹന്‍, മേക്കപ്പ് -സജി കൊരട്ടി, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് -മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യകല -ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -കെ.ആര്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍ -അനൂപ് വാസുദേവന്‍, അസിസ്റ്റൻറ്​ ഡയറക്ടര്‍-സുമേഷ് എസ്.ജെ, നന്ദു കുമാര്‍, നൃത്തം -ശ്രീജിത്ത്, ആക്ഷന്‍ -മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍ -സുഹൈല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം -എ.എസ്. ദിനേശ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviemovie trailormoon walk
Next Story