ഇനി പേരിനൊപ്പം ധനുഷില്ല; സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും പേര് വെട്ടി ഐശ്വര്യ രജനീകാന്ത്
text_fieldsമാസങ്ങളായി വേർപിരിഞ്ഞു താമസിക്കുകയാണെങ്കിലും സംവിധായിക ഐശ്വര്യ രജനീകാന്തിന്റെ പേരിനൊപ്പം മുൻ ഭർത്താവും നടനുമായ ധനുഷിന്റെ പേരും ഉണ്ടായിരുന്നു. ഐശ്വര്യ രജനീകാന്ത് ധനുഷ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം മാറ്റിയത്. ചലച്ചിത്ര സംവിധായികയും സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളുമാണ് ഐശ്വര്യ.
ഐശ്വര്യയും നടന്‍ ധനുഷും വിവാഹബന്ധം വേര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത സിനിമ പ്രേമികൾ വളരെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും കഴിഞ്ഞ ജനുവരിയിലാണ് പ്രഖ്യാപിച്ചത്. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളാണ് ഇവർ മാറ്റിയത്.
ട്വിറ്ററില്‍ @ash_rajinikanth എന്നും ഇന്‍സ്റ്റഗ്രാമില്‍ Aishwaryaa Rajini എന്നുമാണ് ഐശ്വര്യയുടെ പുതിയ ഹാന്‍ഡിലുകള്‍. അതേസമയം, ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു. "പുതിയ വീഡിയോക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും" എന്നായിരുന്നു ധനുഷിന്‍റെ ട്വീറ്റ്. ഇതിന് നന്ദിയറിയിച്ച് ഐശ്വര്യ മറുപടി നല്‍കുകയും ചെയ്തിരുന്നു.
ആറ് മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. യത്ര, ലിംഗ എന്നിങ്ങനെ രണ്ടുമക്കളാണ് ഇരുവര്‍ക്കുമുള്ളത്. കഴിഞ്ഞ ദിവസം മക്കളുമായി ധനുഷ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് വന്‍ തോതില്‍ ജനശ്രദ്ധനേടിയിരുന്നു. ലോക കവിതാ ദിനത്തോടനുബന്ധിച്ച് മക്കളുമായുള്ള ചിത്രം ഐശ്വര്യയും കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

