Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രൊഫസറും കൂട്ടരും...

പ്രൊഫസറും കൂട്ടരും വരുന്നു..! മണി ഹീസ്റ്റ്​ അഞ്ചാം സീസൺ റിലീസ്​ ഡേറ്റും പുതിയ ടീസറും പുറത്ത്​

text_fields
bookmark_border
പ്രൊഫസറും കൂട്ടരും വരുന്നു..! മണി ഹീസ്റ്റ്​ അഞ്ചാം സീസൺ റിലീസ്​ ഡേറ്റും പുതിയ ടീസറും പുറത്ത്​
cancel

ലോകത്തേറ്റവും കൂടുതൽ ഫാൻസുള്ള വെബ്​ സീരീസുകളിൽ ഒന്നായ മണി ഹീസ്റ്റി​െൻറ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തി​െൻറ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു. നെറ്റ്​ഫ്ലിക്​സിൽ സ്​ട്രീം ചെയ്യുന്ന സ്​പാനിഷ്​ സീരീസി​െൻറ അഞ്ചാം സീസൺ രണ്ട്​ ഭാഗങ്ങളായിട്ടാണ്​ റിലീസ്​ ചെയ്യുന്നത്​. ആദ്യത്തെ ഭാഗം സെപ്​തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണെത്തുക. ഇരു വോള്യങ്ങളിലും അഞ്ച്​ വീതം എപിസോഡുകളായിരിക്കും ഉണ്ടാവുക.

മണി ഹീസ്റ്റി​െൻറ അഞ്ചാം സീസൺ റിലീസി​െൻറ ഭാഗമായി ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്​. സീരീസിലെ ഇതുവരെ റിലീസ്​ ചെയ്​ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റിൽ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസൺ ഉദ്വേഗജനകവും സംഘർഷഭരിതവുമായിരിക്കും എന്നാണ്​ അണിയറ പ്രവർത്തകരുടെ അവകാശവാദം.

അലെക്​സ്​ പിന സംവിധാനം ചെയ്​ത ഇൗ സ്​പാനിഷ്​ സീരീസ്​ സ്​പെയിനിലെ ആൻറിന 3 ചാനലിൽ 'la casa de papel' എന്ന പേരിലായിരുന്നു ആദ്യം റിലീസ്​ ചെയ്​തത്​. ആദ്യ രണ്ട്​ സീസണുകൾ ചാനലിലാണ്​ പുറത്തിറങ്ങിയത്​. മൂന്നാം സീസൺ മുതൽ ഇങ്ങോട്ട്​ നെറ്റ്​ഫ്ലിക്​സ് ഒറിജനൽസായാണ്​ മണി ഹീസ്റ്റ്​ ​എത്തിയത്​. സീരീസിലെ പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത്​ അൽവാരോ മോർ​െട്ട എന്ന സ്​പാനിഷ്​ നടനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:release dateMoney HeistMoney Heist season 5
News Summary - Money Heist season 5 release date
Next Story