മംഗലശ്ശേരി എന്ന പേര് മാഞ്ഞു പോയിട്ടില്ല; വഴിമാറടാ മുണ്ടക്കൽ ശേഖരാ...
text_fieldsമോഹൻലാലിന്റേതായി ഈയടുത്ത് പുറത്തിറങ്ങിയ റീ റിലീസുകളെല്ലാം എല്ലാം ബോക്സ് ഓഫീസ് ഹിറ്റാണ്. ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകൾ രണ്ടാം വരവിലും വലിയ ചലനമാണ് ഉണ്ടാക്കിയത്. ഛോട്ടാ മുംബൈയുടെ റിലീസിന് പിന്നാലെ മോഹൻലാലിന്റെ രാവണപ്രഭുവും റീ റിലീസ് ചെയ്യണമെന്ന് ആരാധകർ ആവശ്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ രാവണപ്രഭുവിന്‍റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്.
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റായ രാവണപ്രഭു റീ റിലീസിനൊരുങ്ങുകയാണ്. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റർ ചെയ്ത് പുറത്തിറക്കുന്നത്. മാറ്റിനി നൗവിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റീ റിലീസിന്റെ വിവരം പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അടുത്ത വർഷം ജനുവരിയിലോ മാർച്ചിലോ ആകും സിനിമ ഇറങ്ങുക എന്നാണ് ലഭിക്കുന്ന സൂചനകൾ.
2001ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു എത്തിയത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും ഇന്നും ഫാൻബേസും ഉണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചത്.വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയ നീണ്ട നിര തന്നെ സിനിമയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

