Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'മരക്കാർ,...

'മരക്കാർ, അറബിക്കടലിന്‍റെ സിംഹം' ​മെയ്​ 13ന്​ എത്തും

text_fields
bookmark_border
മരക്കാർ, അറബിക്കടലിന്‍റെ സിംഹം ​മെയ്​ 13ന്​ എത്തും
cancel

കൊച്ചി: പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ബ്രഹമാണ്ഡ ചിത്രം 'മരക്കാർ, അറബിക്കടലിന്‍റെ സിംഹം' ലോകമെമ്പാടും മെയ്​ 13ന്​ റിലീസ്​ ചെയ്യും. വിവരം മോഹൻലാൽ തന്നെ തന്‍റെ ഫേസ്​ബുക്​ പേജിലൂടെ പുറത്തുവിടുകയായിരുന്നു. 2020ൽ റിലീസ്​ ചെയ്യാനിരുന്ന ചി​ത്രം കോവിഡിനെത്തുടർന്ന്​ തീയേറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായിരുന്നു.

100കോടി രൂപയുടെ ബഡ്​ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയതെന്ന ഖ്യാതിയോടെയാണ്​ തീയേറ്ററുകളിൽ എത്തുന്നത്​. വാഗമൺ, ഹൈദരാബാദ്​, രാമേശ്വരം അടക്കമുള്ള ഇടങ്ങളിലായിരുന്നു. ചിത്രീകരണം. ആശിർവാദ്​ സിനിമാസ്​, മൂൺലൈറ്റ്​ എന്‍റർടൈമെന്‍റ്​, കോൺഫിഡന്‍റ്​ ഗ്രൂപ്പ്​ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

സുനിൽ ഷെട്ടി, പ്രഭു, മഞ്​ജു വാര്യർ, പ്രണവ്​ മോഹൻലാൽ, കീർത്തി സുരേഷ്​, സിദ്ദീഖ്​, ഫാസിൽ അടക്കമുള്ള വൻതാരനിര ചിത്രത്തിലുണ്ട്​. ചിത്രത്തിന്‍റെ ​​ട്രെയ്​ലറും ലിറിക്കൽ മ്യൂസിക്​ വിഡിയോയും നേരത്തേപുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalMarakkar Lion Of The Arabian Sea
Next Story