Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇത് കത്തും...! ദിലീഷ്...

ഇത് കത്തും...! ദിലീഷ് പോത്തൻ ചിത്രത്തിൽ നായകനായി മോഹൻലാൽ; ചിത്രം അണിയറയിൽ...

text_fields
bookmark_border
ഇത് കത്തും...! ദിലീഷ് പോത്തൻ ചിത്രത്തിൽ നായകനായി മോഹൻലാൽ; ചിത്രം അണിയറയിൽ...
cancel
camera_alt

ദിലീഷ് പോത്തൻ, മോഹൻലാൽ

മലയാള സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഒരു വലിയ വാർത്തക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുന്നു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ജനപ്രിയ സംവിധായകൻ ദിലീഷ് പോത്തനും ആദ്യമായി ഒരു സിനിമക്കായി കൈകോർക്കുന്നു. ആന്റണി പെരുമ്പാവൂരാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'ലൂസിഫർ' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഷിബു ബേബി ജോൺ നിർമിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം ഉറപ്പായതായും അതിന്റെ ചർച്ചകൾ പൂർത്തിയായതായും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ആരാധകർക്ക് താല്പര്യമില്ലാത്ത തരം പ്രോജക്റ്റുകൾ പരമാവധി ഒഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, വരുംദിവസങ്ങളിൽ മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ 2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് സിനിമകൾ ചെയ്യാനുള്ള തന്റെ ആഗ്രഹം ദിലീഷ് പോത്തൻ തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുമായി ചില കഥകൾ സംസാരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരു തിരക്കഥയോ പ്ലാനോ അന്ന് രൂപപ്പെട്ടിരുന്നില്ല. മോഹൻലാലുമായി ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും എന്നാൽ പ്രോജക്റ്റുകളൊന്നും ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ലെന്നുമാണ് അന്ന് ദിലീഷ് പറഞ്ഞിരുന്നത്. ആ ആഗ്രഹമാണ് ഇപ്പോൾ ഷിബു ബേബി ജോണിന്റെ നിർമാണത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്.

'ലൂസിഫർ' ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചും ആന്റണി പെരുമ്പാവൂർ വ്യക്തത വരുത്തി. രണ്ടാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, മൂന്നാം ഭാഗം തീർച്ചയായും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത്, മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായ 'ലൂസിഫർ' മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. വെറും 25 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 127.5 കോടി രൂപയാണ് നേടിയത്.

തുടർന്ന് വന്ന രണ്ടാം ഭാഗമായ 'L2: എമ്പുരാൻ' കലക്ഷന്റെ കാര്യത്തിൽ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചു. 266.81 കോടി രൂപ നേടിക്കൊണ്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമായി ഇത് മാറി പിന്നീട് 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രം ഈ റെക്കോർഡ് മറികടന്നു. 'അസ്രായേൽ' (Azrael) എന്ന് പേരിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്ന ലൂസിഫർ 3, നൂറു ശതമാനവും സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ ഉറപ്പിച്ചു പറയുന്നു.

ബോക്സ് ഓഫീസിന് ഇത്തരമൊരു വമ്പൻ എന്റർടൈനർ ആവശ്യമാണെന്നും, ഇത്തരം വലിയ സിനിമകൾ വരുമ്പോഴാണ് ഇൻഡസ്ട്രിയിൽ യഥാർത്ഥ ഓളം ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങളൊക്കെ ഒന്ന് ശാന്തമായ ശേഷം, ചെറിയൊരു ഇടവേളക്ക് ശേഷം ലൂസിഫർ 3-ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlaldileesh pothanfilm
News Summary - Mohanlal to star in Dileesh Pothan's film; Film in the making
Next Story