Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവർഷങ്ങൾക്കുശേഷം...

വർഷങ്ങൾക്കുശേഷം മോഹൻലാൽ പൊലീസ് വേഷത്തിൽ എത്തുന്നു; തരുൺ മൂർത്തിയുടെ പുത്തൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
വർഷങ്ങൾക്കുശേഷം മോഹൻലാൽ പൊലീസ് വേഷത്തിൽ എത്തുന്നു; തരുൺ മൂർത്തിയുടെ പുത്തൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
cancel
camera_alt

മോഹൻലാൽ, മോഹൻലാലും തരുൺ മൂർത്തിയും

Listen to this Article

ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു. തുടരും സിനിമക്കുശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിച്ചെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജനുവരി ഇരുപത്തിമൂന്ന് വെള്ളിയാഴ്ച്ച തൊടുപുഴക്കടുത്ത് കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ചായിരുന്നു ചിത്രീകരണം. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

ചടങ്ങിൽ നിർമാതാവ് ആഷിക്ക് ഉസ്മാന്‍റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമ്മവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മീരാജാസ്മിനാണ് നായിക. ആന്‍റണി പെരുമ്പാവൂർ, പ്രകാശ് വർമ്മ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മോഹൻലാലിന്‍റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവും, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപത്തിയൊന്നാമത്തെ ചിത്രവുമാണിത്. ഒരു സാധാരണ പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോമിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി.വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഇഷ്ക്ക് , ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

ഗാനങ്ങൾ - വിനായക് ശശികുമാർ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ - മഷർ ഹംസ. കോ ഡയറക്ടർ - ബിനു പപ്പ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ്.വി. സ്റ്റിൽസ് - അമൽ.സി.സദർ. ഓഡിയോ ഗ്രാഫി - വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ് ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - എസ്സാൻ. പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalEntertainment NewsTharun MoorthyFilm shooting
News Summary - Mohanlal to play a police officer after many years; Tarun Murthy's new film begins shooting
Next Story