Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് വേഷത്തിൽ മോഹൻലാൽ; തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന്‍റെ റിലീസ് തിയതി പുറത്ത്

text_fields
bookmark_border
ഓണം സ്‌പെഷ്യൽ മാസ് പോസ്റ്റർ പുറത്തിറങ്ങി
mohanlal-tharun-moorthy-athimanoharam
cancel

കൊച്ചി : സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ‘അതിമനോഹരത്തിന്റെ’ ഓണം സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവന്നു. പൊലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ് ലുക്കിൽ എത്തുന്ന മോഹൻലാലിന്റെ സ്റ്റൈലിഷ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ചിത്രം ഈ വർഷം ഡിസംബർ 24-ന് റിലീസായി തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവർത്തകർ പോസ്റ്ററിലൂടെ വെളിപ്പെടുത്തി. 'ലൗലജൻ' എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളും സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേഹം.

'തുടരും' എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷ പ്രതീക്ഷ വാനോളമാണ്. ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്. പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോയായ മോഹൻലാലും മീരാ ജാസ്മിനും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മീരാ ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ബിനു പപ്പുവാണ് സഹസംവിധായകൻ. ഷെഫീഖ് വി. ബി എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽദാസ് പ്രൊഡക്ഷൻ ഡിസൈനും മഷർ ഹംസ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു. സുധർമ്മൻ വള്ളികുന്നാണ് പ്രൊഡക്ഷൻ കൺട്രോളർ.

സ്റ്റണ്ട് സിൽവ ആക്ഷൻ രംഗങ്ങളും റോണക്സ് സേവ്യർ മേക്കപ്പും മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ കുപ്പായവും അണിയുന്നു. ശിവകുമാർ (ഫിനാൻസ് കൺട്രോളർ), എസ്സ കെ എസ്തപ്പാൻ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഡിജി ബ്രിക്സ് (വിഎഫ്എക്സ്), അമൽ സി സത്താർ (സ്റ്റിൽസ്), യെല്ലോ ടൂത്ത് (പബ്ലിസിറ്റി ഡിസൈൻ), ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് (ഡിജിറ്റൽ മാർക്കറ്റിങ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. സെൻട്രൽ പിക്ചേഴ്സ് തിയേറ്ററുകളിലെത്തിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ വാഴൂർ ജോസ്, എ. എസ്. ദിനേശ്, സീതാലക്ഷ്മി എന്നിവരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal as Police Officer: Tharun Moorthy Movie 'Athimanoharam' Release Date Announced
Next Story