Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് പി.കെ.ആര്‍.പിള്ള അന്തരിച്ചു

text_fields
bookmark_border
Mohanlal Superhit Movies producer Pkr pillai Passed  Away
cancel

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും ഷിര്‍ദി സായി ക്രിയേഷന്‍സ് നിര്‍മാണക്കമ്പനിയുടെ സ്ഥാപകനുമായ പി.കെ.ആര്‍. പിള്ള അന്തരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദന്‍ചിറയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

1984-ല്‍ വെപ്രാളം എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് പി.കെ. രാമചന്ദ്രന്‍ പിള്ളയുടെ സിനിമാ പ്രവേശനം. 16 ചിത്രങ്ങള്‍ നിര്‍മിക്കുകയും എട്ടുചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളായ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി,അമൃതം ഗമയ, അര്‍ഹത, അഹം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് പി.കെ.ആര്‍.പിള്ളയായിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവലാണ് ഏറ്റവും ഒടുവിൽ നിർമിച്ച ചിത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal Superhit Movie's producer Pkr pillai Passed Away
Next Story