Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്ററിൽ വൻ വിജയം, മോഹൻലാലിന്റെ 'നേര്' ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
Mohanlal starrer Neru locks its OTT release date .
cancel

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. 2023 ഡിസംബർ 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിൽ എത്തുന്നു. ജനുവരി 23ന് ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ബോക്സ്ഓഫിസിലും വമ്പൻ വിജയമായിരുന്നു നേര്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്.

കോര്‍ട്ട് റൂം ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയമോഹന്‍ എന്ന വക്കീലായിട്ടാണ് മോഹന്‍ലാൽ എത്തിയത്. അനശ്വര രാജൻ, പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal starrer 'Neru' locks its OTT release date .
Next Story