Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഷ്‌ലിയായി ശോഭന, ജസ്റ്റിനായി മോഹൻലാൽ; `യവനകഥയിൽ' ആ എവർഗ്രീൻ കോമ്പോ! എ.ഐ വിഡിയോ വൈറൽ

text_fields
bookmark_border
ആഷ്‌ലിയായി ശോഭന, ജസ്റ്റിനായി മോഹൻലാൽ; `യവനകഥയിൽ
cancel

ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഇറങ്ങിയ ബോക്സ് ഓഫീസ് ചിത്രം ബെത്ലഹേം യൂണിറ്റിലെ കഥാപാത്രങ്ങളെ എ.ഐയിലൂടെ പുനരവതരിപ്പിച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. സൈബറിടങ്ങളിലും ബിഗ് സ്ക്രീനിലും ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ സിനിമയിൽ ഇത്തവണ മലയാളികളുടെ എവർഗ്രീന്‍ കോമ്പോയും ഇഷ്ടതാരങ്ങളുമായ ശോഭനയും മോഹന്‍ലാലുമാണ് ആഷ്ലിയും ജസ്റ്റിനുമായി എത്തിയിരിക്കുന്നത്. അതിമനോഹരമായാണ് ഇരുവരെയും ജസ്റ്റിനായും ആഷ്ലിയായും വിഡിയോയിൽ അവതരിപ്പിച്ചിട്ടുള്ളത്. മലയാള സിനിമയിൽ എക്കാലത്തും മായാജാലം താർത്ത ലാൽ-ശോഭന ജോഡിയുടെ ആ പഴയ മാന്ത്രികത ഓർമിപ്പിക്കുന്ന വിധത്തിലാണ് രംഗങ്ങൾ പുനർസൃഷ്ടിച്ചിരിക്കുന്നത്.

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിച്ചാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്. കേരളത്തിനകത്തും പുറത്തുമുള്ള തിയറ്ററുകളിൽ ഇപ്പോഴും ശക്തമായ മുന്നേറ്റം തുടരുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നുണ്ട്. പ്രമുഖ ഒടിടി റിലീസുകൾ സജീവമായ കാലഘട്ടത്തിലും തിയറ്ററുകളെ സജീവമാക്കി നിർത്തുന്ന ചിത്രത്തിന്റെ ബോക്സോഫിസ് കുതിപ്പ് മലയാള സിനിമാ ലോകത്തിന് തന്നെ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AI Transforms Bethlehem Cafe Characters
Next Story