Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സസ്പെൻസുമായി 'മലൈക്കോട്ടൈ വാലിബൻ'; പുതിയ പോസ്റ്റർ

text_fields
bookmark_border
Mohanlal Movie Malaikottai vaaliban new Poster Out
cancel

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ക്രിസ്തുമസ് ആശംസ നേർന്നുകൊണ്ടാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകൾക്ക് നടുവിൽ ഇരിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്.

2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷ നൽകികൊണ്ടാണ് മലൈക്കോട്ടൈ വാലിബൻ എത്തുന്നത്. നേരത്തെ പുറത്തുവിട്ട ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൈകളില്‍ വടവുമായി അലറി വിളിക്കുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. അതേസമയം നടന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal Movie Malaikottai vaaliban new Poster Out
Next Story