കഴിഞ്ഞ 12 വർഷമായി കാത്തിരുന്ന നിമിഷം; മോഹൻലാൽ-ജൂഡ് ആന്‍റണി ജോസഫ് ചിത്രം വരുന്നു, അപ്ഡേറ്റ് പങ്കുവെച്ച് മോഹൻലാൽ
text_fieldsമോഹൻലാലിന്‍റെ മകളെ നായികയാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്ത തുടക്കം എന്ന സിനിമ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോളിതാ മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ പോകുന്നുവെന്ന സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. മോഹൻലാലാണ് ഫേസ്ബുക്കിലൂടെ അടുത്ത വർഷം ജൂഡ് ആന്‍റണിയുമൊന്നിച്ച് സിനിമയുണ്ടാകുമെന്ന വാർത്ത പങ്കിട്ടത്. കൂടുതൽ വിവരങ്ങൾ ഉടൻ വരുമെന്നും താരം കുറിച്ചു.
തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന്‍റെ ഷൂട്ടിങിലാണ് നിലവിൽ മോഹൻലാൽ. 2018 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്‍റണി സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിൽ വിസ്മയ മോഹൻലാലും ആന്‍റണി പോരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്.
കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം, നന്ദി ലാലേട്ടാ എന്നാണ് ജൂഡ് ആന്‍റണി മോഹൻലാലിന്‍റെ കുറിപ്പിന് മറുപടിയായി കുറിച്ചത്. ഇതിനകം ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് മോഹൻലാലിന്‍റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

