മീശപിരിച്ച ടി.എസ്. ലൗലാജൻ; വൈറലായി മോഹൻലാൽ ചിത്രത്തിന്‍റെ പോസ്റ്റർ
text_fieldsതുടരും എന്ന ചിത്രത്തിനു ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ (L-366) പോസ്റ്റർ പുറത്ത്. മോഹൻലാൽ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പൊലീസ് യൂനിഫോമിലുള്ള മോഹൻലാലിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടത്. L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ 21-ാമത്തെ ചിത്രമാണിത്. പൊലീസ് സബ് ഇൻസ്പക്ടറായ ടി.എസ്. ലൗലാജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന എസ്.ഐയുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ പൊലീസ് യൂനിഫോമിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി.വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
ഗാനങ്ങൾ - വിനായക് ശശികുമാർ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ - മഷർ ഹംസ. കോ ഡയറക്ടർ - ബിനു പപ്പ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ. അസോസിയേറ്റ് ഡയറക്ടർ -അനസ്.വി. സ്റ്റിൽസ് - അമൽ.സി.സദർ. ഓഡിയോ ഗ്രാഫി - വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ് ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - എസ്സാൻ. പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

