വിജയ് നായകനായ മാസ്റ്ററിലൂടെ കേരളത്തിലെ തിയറ്റുകൾ വലിയ ആൾക്കൂട്ട ആരവങ്ങളോടെ വീണ്ടും തുറന്നിരുന്നു. എന്നാൽ, പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി വെള്ളിയാഴ്ച്ച പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിെൻറ 'വെള്ളം' എത്തുേമ്പാൾ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ക്ഷണിക്കുകയാണ് മഹാനടൻ മോഹൻലാൽ. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരോട് വിനോദ വ്യവസായത്തെ രക്ഷിക്കാനായി അപേക്ഷിക്കുന്നത്.
നടൻ മോഹൻലാലിെൻറ വിഡിയോ സന്ദേശം
ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തിയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യമെത്തിയത്. പക്ഷേ മലയാളത്തിെൻറ ഒരു സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തിയറ്ററുകള്‍ തുറക്കണം, പ്രേക്ഷകര്‍ സിനിമ കാണണം. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്, എത്രയോ പേര്‍ ജോലി ചെയ്യുന്ന വലിയ വ്യവസായമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമയുണ്ടാക്കുന്നത്. ഒരു പാട് സിനിമകള്‍ വരാനുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ തിയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വിനോദ വ്യവസായത്തെ രക്ഷിക്കണം.