വീണ്ടും പൊലീസ് വേഷത്തിൽ മോഹൻലാൽ; സംവിധാനം ഡാൻ ഓസ്റ്റിൻ തോമസ്
text_fieldsമോഹൻലാലിന് ഈ വർഷവും കൈ നിറയെ ചിത്രങ്ങളാണ്. എമ്പുരാൻ, തുടരും എന്നീ ബ്ലോക്ബസ്റ്റർ ഹിറ്റുകളും ഹൃദയപൂർവ്വം, ദൃശ്യം 3 എന്നീ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളും മോഹൻലാലിന്‍റേതായി ഉണ്ട്. ഇപ്പോഴിതാ, നടൻ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനാവുകയാണ് മോഹൻലാൽ. 'എല്‍ 365' എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായും, അഞ്ചാംപാതിരയിലൂടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായും ശ്രദ്ധനേടിയ ഡാൻ ഓസ്റ്റിൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വാഷ് ബേസന് സമീപത്തായി പൊലീസ് യൂണിഫോം തൂക്കിയിട്ടിരിക്കുന്നതും, കണ്ണാടിയിൽ എൽ 365 എന്ന് എഴിതിയിരിക്കുന്നതും കാണിക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയിട്ടുള്ളത്. പൊലീസ് വേഷത്തിലാകും മോഹൻലാൽ ചിത്രത്തിലെത്തുകയെന്നാണ് സൂചന. ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് രതീഷ് രവി ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കും.
'അതിയായ സന്തോഷത്തോടെ, എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു. സംവിധാനം: ഓസ്റ്റിൻ ഡാൻ തോമസ്, രചന: രതീഷ് രവി, ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ചത്. ഈ ആവേശകരമായ പുതിയ അധ്യായത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദി എന്നാണ് മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

