Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ -പിണറായി സർക്കാറിന് ആശംസയുമായി മോഹൻലാൽ
text_fieldsbookmark_border
മോഹൻലാലും പിണറായി വിജയനും. മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
തിരുവനന്തപുരം: തുടർച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകൾ നേർന്ന് താരരാജാവ് മോഹൻലാൽ. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പിണറായി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും സമയത്തിനകം തന്നെ ആശംസ നേർന്നുള്ള സന്ദേശം ലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പിണറായിയോടൊപ്പം ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ
നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും .
സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.
സ്നേഹാദരങ്ങളോടെ
മോഹൻലാൽ
Next Story

