Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജയിലർ 3' വന്നാൽ ഞാന്‍ ഉണ്ടാകില്ല; സിനിമയിൽ മോഹലാലിന്‍റെ പ്രധാനഭാഗം വെട്ടിമാറ്റിയതിനെതിരെ കോസ്റ്റ്യൂം ഡിസൈനർ

text_fields
bookmark_border
ജയിലർ 3 വന്നാൽ ഞാന്‍ ഉണ്ടാകില്ല; സിനിമയിൽ മോഹലാലിന്‍റെ പ്രധാനഭാഗം വെട്ടിമാറ്റിയതിനെതിരെ കോസ്റ്റ്യൂം ഡിസൈനർ
cancel

രജനീകാന്തിന്റെ ബിഗ് ബജറ്റ് ചിത്രം 'ജയിലർ 2' റിലീസിന് പിന്നാലെ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ വിവാദ പരാമർശവുമായി രംഗത്ത്. ചിത്രത്തിൽ മോഹൻലാലിന്റെ പ്രധാനപ്പെട്ട പല സീനുകളും സിനിമയിൽ നിന്ന് പൂർണമായി വെട്ടിമാറ്റിയതിലുള്ള തന്റെ കടുത്ത നിരാശ പരസ്യമായി ജിഷാദ് പങ്കുവെച്ചു. സിനിമയുടെ ട്രെയിലറിലുള്ള രംഗങ്ങളും മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും സിനിമയിൽ നിന്ന് എടുത്തുമാറ്റിയെന്നും ഒരു സൂപ്പർസ്റ്റാറിനോട് കാണിച്ച ഈ അനാദരവിനാൽ ഇനി ചിത്രത്തിന്റെ അടുത്ത ഭാഗം ഉണ്ടായാൽ താൻ ഭാഗമാകില്ലെന്നും ജിഷാദ് പറഞ്ഞു.

'എന്നെ സ്നേഹിക്കുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും. 'ജയിലർ 2' റിലീസ് ചെയ്ത സാഹചര്യത്തിൽ എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയണമെന്നുണ്ട്. ഷൂട്ട് ചെയ്ത രംഗങ്ങൾ വച്ച് എനിക്ക് ഞങ്ങളുടെ ജോലിയെക്കുറിച്ച് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടായിരുന്നു, ട്രെയിലറിൽ വെറുമൊരു രണ്ട് സെക്കൻഡ് മാത്രം കാണിച്ചപ്പോഴും ആ പ്രതീക്ഷ പോയില്ല. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകൾ പൂർണമായും വെട്ടിമാറ്റി. ആ ട്രെയിലറിലുണ്ടായിരുന്ന രംഗം പോലും ഒഴിവാക്കി. മോഹൻലാൽ സാറിനെപ്പോലൊരു വലിയ താരത്തിന്റെ സീനുകൾ ഇതുപോലെ വെട്ടിമാറ്റേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. ഇതിന് അടുത്തൊരു ഭാഗം ഉണ്ടാവുകയാണെങ്കിൽ ഞാൻ അതിൽ ഉണ്ടാകില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് കോടി ക്ലബ്ബുകളോ ലാഭമോ പണമോ വലിയ താരപദവിയോ ഒന്നും പ്രധാനം അല്ല. എനിക്ക് പ്രധാനം ആരാധകരും, സിനിമയെ സ്നേഹിക്കുന്നവരും, മോഹൻലാൽ സാറും മാത്രമാണ്. എന്നും എന്റെ കൂടെ നിന്നതിന് എല്ലാവർക്കും വലിയ നന്ദി' ജിഷാദ് കൂട്ടിച്ചേർത്തു. ജിഷാദിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധി പേർ പിന്തുണയുമായെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jailer 2 Cuts Mohanlal Scenes Out
Next Story