Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ ലവ് യു പറഞ്ഞ് ലാലേട്ടൻ; മോഹൻലാൽ- അനൂപ് സത്യൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

text_fields
bookmark_border
https://www.madhyamam.com/tags/mohanlal
cancel

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിന്റെ 368-ാമത് ചിത്രമാണിത്. വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അനൂപ് സത്യൻ ഒരുക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് അവതരിപ്പിക്കുന്നത്. ബിനു ജോർജ് അലക്സാണ്ടറാണ് നിർമാണം.

രണ്ടു പെൺകുട്ടികൾക്കൊപ്പം കടലും കായലും ചേർന്ന പശ്ചാത്തലത്തിൽ ഇരിക്കുന്ന മോഹൻലാലിനെയാണ് ജലഛായ ചിത്രത്തിൽ കാണാൻ കഴിയുക. പോസ്റ്ററിൽ മോഹൻലാലും ഒരു പെൺകുട്ടിയും ആംഗ്യ ഭാഷയിൽ ഐ ലവ് യു എന്ന് കാണിക്കുന്നുണ്ട്. ഒരു ഫീൻഗുഡ് എന്‍റർടൈനറായിരിക്കും സിനിമയെന്നാണ് പ്രതീക്ഷിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ സിനിമ മുതൽ ഒടുവിലത്തേതിൽ വരെ അഭിനയിക്കാൻ സാധിച്ചയാളാണ് ഞാൻ. അതൊരു വലിയ യാത്രയായിരുന്നു, അതിന്റെ തുടർച്ചയെന്നോണം അദ്ദേഹത്തിന്റെ മകന്റെ കൂടെയും സിനിമ ചെയ്യാൻ സാധിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. നല്ലൊരു സിനിമയായി മാറാനുള്ള എല്ലാ സാധ്യതയും ഇതിനുണ്ട്. സംവിധായകന്റെ നിർദേശത്തിനനുസരിച്ച് ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ എന്ന് ചിത്രത്തിന്റെ പൂജ ചടങ്ങിൽ മോഹൻലാൽ പറഞ്ഞു.

തന്റെ ആദ്യ ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേള കഴിഞ്ഞാണ് അടുത്ത ചിത്രം വരുന്നത് എന്ന് സംവിധായകൻ അനൂപ് സത്യൻ വ്യക്തമാക്കി. ആഗ്രഹിച്ചതുപോലൊരു സിനിമ ചെയ്യാൻ സാധിക്കുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുകേഷ്, സംഗീത പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം ഷെഹ്നാദ് ജലാലാണ് കൈകാര്യം ചെയ്യുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mohanlal anppo sathyan new film poster out
Next Story