Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right12 വർഷങ്ങളുടെ...

12 വർഷങ്ങളുടെ ഇടവേളക്കുശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു

text_fields
bookmark_border
mohanlal shaji kailas
cancel

12 വർഷങ്ങളുടെ ഇടവേളക്കുശേഷം ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ആശീർവാദ് ഫിലിംസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്ന്​ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. രാജേഷ്​ ജയറാം ആണ്​ തിരക്കഥ എഴുതുന്നത്​.

'അവസാനം കാത്തിരിപ്പിന്​ അറുതിയായി. ഷാജി കൈലാസുമായി ചേർന്നുള്ള എന്‍റെ പുതിയ പ്രോജക്​ട്​ ഒക്​ടോബർ 2021ൽ ചിത്രീകരണം ആരംഭിക്കുന്ന വിവരം ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും അറിയിക്കുന്നു. രാജേഷ്​ ജയറാമാണ്​ തിരക്കഥ. ആശിർവാദ്​ സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ്​ നിർമ്മാണം. ഞാനും ഷാജിയും നീണ്ട 12 വർഷങ്ങൾക്കുശേഷമാണ്​ ഒരുമിക്കുന്നത്​. എനിക്ക്​ ഉറപ്പുണ്ട്​, ഈ കാത്തിരിപ്പിന്​ ഫലമുണ്ടാകുമെന്ന്​' -ഷാജി കൈലാസിനും ആന്‍റണി പെരുമ്പാവൂരിനും രാജേഷ്​ ജയറാമിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച്​ മോഹൻലാൽ കുറിച്ചു.

2009ൽ റിലീസ് ചെയ്ത 'റെഡ് ചില്ലീസ്' ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്​ സംവിധാനം ചെയ്യുന്ന 'കടുവ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്​. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലാണ്​ മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്​. ഇതിന്‍റെ ചിത്രീകരണം പൂർത്തിയാകുന്നതോടെ മോഹൻലാൽ സ്വന്തം സിനിമയായ 'ബറോസി'ന്‍റെ അടുത്ത ഘട്ടത്തിലേക്ക്​ കടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalshaji kailas
News Summary - Mohanlal and Shaji Kailas getting together after 12 years
Next Story