Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോർജ്ജുകുട്ടിയും കുടുംബവും വീണ്ടും വരുന്നോ; ദൃശ്യം 3, പോസ്റ്റർ ചർച്ചയാവുന്നു...

text_fields
bookmark_border
റാമിന്റെ ചിത്രീകരണത്തിനായി സെപ്റ്റംബറിൽ യുകെയിലേക്ക് പോകും
Mohanlal and Jeethu Joseph teaming up for ‘Drishyam 3’,  Fan made Poster Went Viral
cancel

ന്ത്യൻ സിനിമാ ലോകത്ത് ഏറെ ചലനം സൃഷ്ടിച്ച ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്കെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013 റിലീസ് ചെയ്ത ദൃശ്യം മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും വൻ വിജയമായിരുന്നു.

ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിനെ കുറിച്ചുളള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആഗസ്റ്റ് 17 ചിങ്ങം 1 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. സിനിമയുടെ ഫാൻ മെയിഡ് പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂടാതെ ദൃശ്യം3 എന്നുള്ള ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡിങ് ആണ്.

അതേസമയം മോഹൻലാൽ - ജീത്തു ജോസഫ് ചിത്രമായ റാം അണിയറയിൽ ഒരുങ്ങുകയാണ്. ബിഗ് ബജറ്റ് ചിത്രമായ റാം കൊവിഡിന് മുമ്പെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നു. നിലവിൽ മോഹൻലാലും ജീത്തു ജോസഫും കേരളത്തിലാണുള്ളത്. റാമിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി സെപ്റ്റംബറിൽ യുകെയിലേക്ക് പോകും.

മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് റാമിൽ അണിനിരക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് നായിക. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ, സുരേഷ് മേനോന്‍, സിദ്ദിഖ്, ആദില്‍ ഹുസൈന്‍, ചന്തുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal and Jeethu Joseph teaming up for ‘Drishyam 3’, Fan made Poster Went Viral
Next Story