Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു; 'ദൃശ്യം 3' ഉണ്ടാകും -വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

text_fields
bookmark_border
'റാം' സിനിമയുടെ തിരക്കിലാണ് മോഹൻലും സംവിധായകൻ ജീത്തു ജോസഫും
Mohanlal and Jeethu Joseph  Movie  Drishyam 3 officially confirmed
cancel

ന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013 ൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. മലയാളം കൂടാതെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്ത് ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ആദ്യ ഭാഗം പോലെ ദൃശ്യം 2വും വൻ വിജയം നേടി. ഒ.ടി.ടി റിലീസായിട്ടാണ് രണ്ടാം ഭാഗം എത്തിയത്.

ദൃശ്യം 2 ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ മൂന്നാം ഭാഗത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിത മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ സാന്നിധ്യത്തിൽ മഴവിൽ എന്റർടൈമന്റെ് പുരസ്കാരദാന ചടങ്ങിൽ വെച്ചാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം 3യുടെ പ്രഖ്യാപനം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. അടുത്തിടെ ദൃശ്യം3 ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

നിലവിൽ റാമിന്റെ തിരക്കിലാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും. ബിഗ് ബജറ്റ് ചിത്രമായ റാം കോവിഡിന് മുമ്പെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ റാമിന്റെ ചിത്രീകരണം പുനരാരംഭിക്കും. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുർഗകൃഷ്ണ, സിദ്ദിഖ്, ആദിൽ, ചന്തുനാഥ് ആണ് മറ്റ് താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal and Jeethu Joseph Movie 'Drishyam 3' officially confirmed
Next Story