Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാലിന്റെ ദൃശ്യം3 കണ്ടതിന് ശേഷം അജയ് ദേവ്ഗണിന്റെ ഹിന്ദി കാണേണ്ട! പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത...

text_fields
bookmark_border
Mohanlal and Ajay Devgn’s Drishyam 3 released on the same day
cancel

ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ദൃശ്യം. 2013 മലയാളത്തിൽ എത്തിയ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. മലയാളത്തിലേത് പോലെ മറ്റുഭാഷകളിലും ചിത്രം വൻ വിജയമായിരുന്നു.

ആമസോൺ പ്രൈമിലാണ് മലയാളം ദൃശ്യം 2 റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പ്രദർശനത്തിനെത്തിയിട്ടുണ്ട്. അജയ് ദേവ്ഗൺ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഇതിനോടകം 75 കോടി കളക്ഷൻ നേടിയിട്ടുണ്ട്. അടുത്ത് തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ദൃശ്യ 2ന്റെ ഹിന്ദി പതിപ്പ് വിജയകരമായി പ്രദർശനം തുടരുമ്പോൾ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. മലയാളത്തിലും ഹിന്ദിയിലും ചിത്രം ഒന്നിച്ചെത്തുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. സസ്പെൻസ് ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ ക്ലൈമാക്സ് പുറത്ത് പോകാതിരിക്കാനാണ് ഒരു ദിവസം പ്രദർശനത്തിനെത്തുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ദൃശ്യം മൂന്നാംഭാഗത്തിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. സംവിധായകൻ ജീത്തു ജോസഫും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ദൃശ്യം 3ന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal and Ajay Devgn’s Drishyam 3 released on the same day
Next Story