Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാസ്​ ലുക്കിൽ കസറി...

മാസ്​ ലുക്കിൽ കസറി മോഹൻലാൽ; ആറാട്ട്​ ടീസർ പുറത്ത്​ VIDEO

text_fields
bookmark_border
മാസ്​ ലുക്കിൽ കസറി മോഹൻലാൽ; ആറാട്ട്​ ടീസർ പുറത്ത്​ VIDEO
cancel

വില്ലന്​ ശേഷം ബി. ഉണ്ണികൃഷ്​ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആറാട്ടിന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. വിഷുദിനത്തിൽ 11 മണിക്ക്​ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മോഹൻലാൽ തന്നെയാണ്​ ടീസർ പുറത്തുവിട്ടത്​.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമായ 'നെയ്യാറ്റിൻകര ഗോപ​െൻറ ആറാട്ട്' ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാൽ ചിത്രമങ്ങളിലൊന്നാണ്​​.

മുണ്ട്​ മടക്കിക്കുത്തിയുള്ള ആക്ഷൻ രംഗങ്ങൾ നിറച്ചാണ്​ ടീസർ നിർമിച്ചിരിക്കുന്നത്​. തെലുങ്ക്​ ഭാഷയിലുള്ള ഡയലോഗുമുണ്ട്​.ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തി​െൻറ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ ബി ഉണ്ണികൃഷ്​ണൻ സൂചിപ്പിച്ചിരുന്നു.

നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalAaraattuUnnikrishnan B
News Summary - Mohanlal Aaraattu Official Teaser released
Next Story