Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും മോഹൻലാൽ-ശ്രീകുമാർ മാജിക്: സിനിമയെ വെല്ലുന്ന ആ പരസ്യത്തിനായി രണ്ട് മില്യൺ കാത്തിരിപ്പ്!

text_fields
bookmark_border
mohanlal 9878
cancel

കൊച്ചി: സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. കഴിഞ്ഞ ദിവസം വി.എ ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ട ഒരു ചിത്രമാണ് ആകാംക്ഷയുടെ ആരംഭം. ഒടിയൻ സിനിമയ്ക്കു ശേഷം വി.എ ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അതൊരു പരസ്യചിത്രമാണെന്നു തുടർന്നു വ്യക്തമായി. പരസ്യത്തിന്റെ ടീസർ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ആകാംക്ഷയുടെ രണ്ട് മില്യൺ കാഴ്ചയാണ് ഉയർന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമായി രണ്ടു ദിവസം കൊണ്ട് രണ്ടു മില്യണിലേക്ക് ടീസറിന്റെ കാഴ്ച കുതിച്ചു കയറി.

ലോകപ്രശസ്തമായ 'നാർക്കോസ്' സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന്റെ സംഘത്തെ കമാൻഡോ സംഘം തടയുന്നതും ലേഡി ചീഫിനു മുന്നിലേയ്ക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ടു കഴിഞ്ഞു എന്ന് ലേഡി ചീഫ് പറയുന്നു. ഏതു ബ്രാൻഡിനു വേണ്ടിയുള്ള പരസ്യചിത്രമാണ് ഇതെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംക്ഷ നിലനിർത്തുകയാണ് വി.എ ശ്രീകുമാർ. പിന്നാലെ മോഹൻലാൽ ഫാൻസിന്റെ ആവേശം കൂടുതൽ ഉയർത്തി ഷൂട്ടിംഗിനിടയിലെ ലാലേട്ടന്റെ അതിസുന്ദരമായ ഒരു ചിരിയും ശ്രീകുമാർ പുറത്തുവിട്ടു. എത്രയോ കാലമായി മോഹൻലാൽ ആരാധകർ കാണാൻ കാത്തിരുന്ന ചിരി. സംവിധായകൻ വി.എ ശ്രീകുമാറും മോഹൻലാലും ഒന്നിച്ചുള്ള എന്തോ നേരമ്പോക്കാണ് ക്യാമറയിൽ പതിഞ്ഞത്.

മോഹൻലാലുമൊന്നിച്ച് നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വി.എ ശ്രീകുമാർ മുൻപും സിനിമയെ വെല്ലുന്ന പരസ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ച, “നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം” എന്ന പരസ്യവാചകവും ആഘോഷവും വി.എ ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു. കൊച്ചി ഇന്റർനാഷണൽ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആഘോഷം മറക്കാനാവില്ല.

മണപ്പുറം ഗോൾഡ് ലോണിനു വേണ്ടി ലാലേട്ടൻ ഇരട്ട വേഷത്തിൽ അഭിനയിച്ച “വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ” വി.എ ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പർ ഹിറ്റ്. 'മൈജി'യെ പ്രശസ്തിയിലേക്ക് ഉയർത്തിയ ക്യാംപയിനുകൾക്കായി ഇരുവരും ഒന്നിച്ചതും പുതിയ ഗെറ്റപ്പിൽ മോഹൻലാൽ മൈജി ഉദ്ഘാടനത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതും മറ്റൊരു സംഭവം. കൊച്ചി മാരത്തണിൽ ആദ്യവർഷം മിൽഖാ സിംഗും രണ്ടാം വർഷം ഹർഭജൻ സിംഗുമൊത്ത് മോഹൻലാൽ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 'മോഹൻലാൽസ് ടേസ്റ്റ് ബഡ്സി'നു വേണ്ടിയും രുചികരമായ പരസ്യങ്ങളും ശ്രീകുമാറിന്റെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ പുഷ് 360 പരസ്യ ഏജൻസിയാണ് പുറത്തിറക്കിയത്. പുഷിന്റെ പാലക്കാട് ഓഫീസ് മോഹൻലാൽ കഴിഞ്ഞിടയ്ക്ക് സന്ദർശിച്ചിരുന്നു. മുപ്പത് വർഷം നീളുന്ന പുഷിന്റെയും ശ്രീകുമാറിന്റെയും യാത്രയിൽ മോഹൻലാൽ അവതരിപ്പിച്ച പരസ്യ ചിത്രങ്ങൾ നാഴികക്കല്ലുകളാണ്.

ഇരുവരും ഒന്നിച്ച പരസ്യ ചിത്രങ്ങൾ മോഹൻലാൽ സിനിമകൾ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരമായിരുന്നു. അതിന്റെ തനിയാവർത്തനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങളും സൂചനകളും മറ്റൊരു സൂപ്പർഹിറ്റ് പരസ്യ ചിത്രമാണ് വരാനിരിക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്നു.

മറ്റൊരു കാത്തിരിപ്പായ മലൈക്കോട്ടൈ വാലിബന്റെയും ഈ പരസ്യ ചിത്രത്തിന്റെയും ഡി.ഒ.പി മധു നീലകണ്ഠനാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്ട്. പരസ്യ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ, ബാക്കിയാകുന്നത് ഒറ്റ ചോദ്യം- എന്നാണ് റിലീസ്…?

ജനുവരി 20ന് ശനിയാഴ്ച മോഹൻലാൽ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും. ഒരു ബിസ്ക്കറ്റ് ബ്രാൻഡിനു വേണ്ടിയുള്ള പരസ്യമാണ് എന്നും ലഭ്യമായ വിവരങ്ങളുണ്ട്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mohan lal vs sreekumar new ad film release
Next Story