'മോഹൻലാലും മമ്മൂട്ടിയുമൊക്കെ വന്ന് കളം തൂത്തുവാരിയപ്പോൾ വാഷ്ഔട്ട് ആയ നടന്മാരിൽ ഇയാളും പെടും'-ഇത് കേൾക്കുേമ്പാൾ തന്നെ അറിയാം പുതിയ നടന്മാരുടെ കുത്തൊഴുക്കിൽ കാലം മറന്നുപോയൊരു നടന്‍റെ കഥയാണിതെന്ന്.
മലയാളത്തിൽ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്ന സിനിമയായ 'മോഹൻ കുമാര്‍ ഫാൻസി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.
സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്, ആസിഫ് അലി, കെ.പി.എ.സി ലളിത, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലൻസിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് കഥ ഒരുക്കുന്നത്.
പുതുമുഖമായ അനാർക്കലിയാണ് നായിക. 'കെട്ട്യോളാണ് എന്‍റെ മാലാഖ'യ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.