Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫ്ലാറ്റിൽ മയക്കുമരുന്നും കഞ്ചാവും; നടിയും മോഡലുമായ സോണിയ അഗർവാൾ കസ്റ്റഡിയിൽ
cancel

ഫ്ലാറ്റിൽ മയക്കുമരുന്നും കഞ്ചാവും; നടിയും മോഡലുമായ സോണിയ അഗർവാൾ കസ്റ്റഡിയിൽ

text_fields
bookmark_border

ബംഗളൂരു: മയക്കുമരുന്ന്​ കേസിൽ തെന്നിന്ത്യൻ നടിയും മോഡലുമായ സോണിയ അഗർവാളിനെ നാർകോട്ടിക്സ്​​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. നടിയുടെ ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തതിന്​ പിന്നാലെയാണ്​ നടപടി. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് ഇന്നലെ 21 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് എന്‍സിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്​.

കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ എന്നിവരും എൻ.സി.ബിയുടെ പിടിയിലായിട്ടുണ്ട്​. കന്നഡയിലെ പ്രമുഖ നടിമാരായ സജ്ഞന ഗല്‍റാണി, രാഗ്വിണി ദിവേദി എന്നിവരും മയക്കുമരുന്ന്​ ഉപയോഗിച്ചിരുന്നതായി ഫോറൻസിക്​ റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. അതിന്​ പിന്നാലെയാണ്​​ സോണിയ അഗർവാളും കുടുങ്ങുന്നത്​. അതേസമയം, കന്നഡ സിനിമ മേഖലയില്‍ വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി ബംഗളൂരു പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Model Sonia Agarwal arrested in drug case
Next Story