Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമിന്നൽമുരളി റിലീസ്​...

മിന്നൽമുരളി റിലീസ്​ തീയതി പ്രഖ്യാപിച്ചു; പുറത്തിറങ്ങുക നെറ്റ്​ഫ്ലിക്​സിലൂടെ

text_fields
bookmark_border
മിന്നൽമുരളി റിലീസ്​ തീയതി പ്രഖ്യാപിച്ചു; പുറത്തിറങ്ങുക നെറ്റ്​ഫ്ലിക്​സിലൂടെ
cancel

കൊച്ചി: മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന ടാഗ്​ലൈനോടെ വരുന്ന ടോവിനോ തോമസിന്‍റെ 'മിന്നൽ മുരളി'യു​െട റിലീസ്​ തീയതി നെറ്റ്​ഫ്ലിക്സ്​ പ്രഖ്യാപിച്ചു. ഡിസംബർ 24ന്​ ക്രിസ്​മസ്​ റിലീസായാണ്​ ചിത്രം പുറത്തെത്തുകയെന്ന്​ നെറ്റ്​ഫ്ലിക്​സ്​ അറിയിച്ചു. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി )ആയി മാറുന്നതാണ്​ സിനിമയുടെ ഇതിവൃത്തം.

റിലീസ്​ തീയ്യതി പ്രഖ്യാപിച്ചുകൊണ്ട്​ പ്രത്യേക വിഡിയോയും നെറ്റ്​ഫ്ലിക്​സ്​ പങ്കുവെച്ചിട്ടുണ്ട്​.മിന്നൽ മുരളിയുടെ ഡയരക്​ട്​ ഒ.ടി.ടി റിലീസ്​ പ്രഖ്യാപന ടീസർ നെറ്റ്​ഫ്ലിക്​സ്​ ഇന്ത്യ നേരത്തേ പുറത്തുവിട്ടിരുന്നു. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

മിന്നല്‍ മുരളി'യുടെ സ്ട്രീമിങ്​ അവകാശം നെറ്റ്​ഫ്ലിക്​സിനാണെന്ന്​ മാസങ്ങള്‍ക്കു മുമ്പ്​ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. തിയറ്റര്‍ റിലീസിനു ശേഷമായിരിക്കും നെറ്റ്​ഫ്ലിക്​സിൽ സ്ട്രീമിങ്​ നടത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം തന്നെ മിന്നൽ മുരളി ഒ.ടി.ടി റിലീസാകും എന്ന്​ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ്​ ബിഗ്​ബജറ്റ്​ ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ഗോദ'ക്ക്​ ശേഷം ടോവിനോയും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​. സംഗീതം ഷാന്‍ റഹ്‌മാന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:netflixMinnal Murali
News Summary - Minnal Murali Release Date Out
Next Story