Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അമേരിക്കൻ സൂപ്പർഹീറോയാകാൻ മിന്നൽ മുരളിക്ക്​ ദ ഗ്രേറ്റ്​ ഖലി ടെസ്റ്റ്​ - രസകരമായ വിഡിയോ പുറത്ത്​
cancel

അമേരിക്കൻ സൂപ്പർഹീറോയാകാൻ 'മിന്നൽ മുരളി'ക്ക്​ ദ ഗ്രേറ്റ്​ ഖലി ടെസ്റ്റ്​ - രസകരമായ വിഡിയോ പുറത്ത്​

text_fields
bookmark_border

ടൊവിനോ തോമസ്​ നായകനാകുന്ന ബേസിൽ ജോസഫ്​ ചിത്രം 'മിന്നൽ മുരളി'ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ്​ മലയാളികൾ. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയായ 'മിന്നൽ മുരളി'യുടെ ടീസറുകളും ട്രെയിലറുമെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു.

ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക്​ നെറ്റ്​ഫ്ലിക്​സിലൂടെ ഡിസംബർ 24ന്​ ചിത്രമെത്തും. അതിന്​ മുമ്പായി ചിത്രത്തിനായി ഒരുക്കിയ പ്രമോഷണൽ വിഡിയോയുമായി നെറ്റ്​ഫ്ലിക്​സ്​. ടൊവിനോയുടെ കഥാപാത്രമായ 'മിന്നൽ മുരളി'യെ ഗുസ്​തി താരം 'ദ ഗ്രേറ്റ്​ ഖലി' സൂപ്പർഹീറോ ടെസ്റ്റ്​ നടത്തുന്ന വിഡിയോ ആണ്​ പുറത്തുവന്നത്​.

'ഗോദ'ക്ക് ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന 'മിന്നൽ മുരളി'യിൽ അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്. ഇടിമിന്നലേറ്റ് സൂപ്പർ ഹീറോ ആയി ജയ്സണിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. മിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ്​ ചെയ്യും. വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minnal Murali Making of a Superhero ft The Great Khali
Next Story