Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി വി.എസ്​. സുനിൽ കുമാർ സിനിമയിലേക്ക്

text_fields
bookmark_border
സിനിമക്കുവേണ്ടി വിളയിച്ച നെൽകൃഷി വിളവെടുത്തു
മന്ത്രി വി.എസ്​. സുനിൽ കുമാർ സിനിമയിലേക്ക്
cancel
camera_alt

‘ചെമ്പാവ്’ എന്ന സിനിമക്കുവേണ്ടി തരിശ് ഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം മന്ത്രി

വി.എസ്​. സുനിൽകുമാർ ഉദ്​ഘാടനം ചെയ്യുന്നു 

ചെറുതുരുത്തി: മന്ത്രി വി.എസ്​. സുനിൽ കുമാർ സിനിമയിൽ അഭിനയിക്കുന്നു.

ചെറുതുരുത്തി സ്വദേശി സിദ്ദീക്ക് വള്ളത്തോൾ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ചെമ്പാവ്' ചിത്രത്തിലാണ് മന്ത്രി അഭിനയിക്കുക​. കൃഷിക്കും കർഷകനും പ്രധാന്യം നൽകുന്ന സിനിമ ആയതിനാൽ കൃഷിമന്ത്രി എന്ന നിലയിൽ വിട്ടുനിൽക്കാൻ പറ്റില്ലെന്നും അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.

സിനിമയുടെ സ്വിച്ച് ഓൺ കർമവും സിനിമക്കുവേണ്ടി തരിശ് ഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ കൊയ്​ത്തുത്സവം ഉദ്​ഘാടനവും മന്ത്രി നിർവഹിച്ചു.

യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ സിനിമയുടെ ബ്രോഷർ പ്രകാശനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷെയ്ക്ക് അബ്​ദുൽ ഖാദർ, ബ്ലോക്ക് അംഗം അരുൺ കാളിയത്ത്, രാഷ്​ട്രീയ കക്ഷി നേതാക്കളായ തമ്പി മണി, ഒ.യു. ബഷീർ, സുലൈമാൻ, കലാനിള ആർട്സ് ആൻഡ്​ കൾച്ചറൽ സൊസൈറ്റി ഭാരവാഹികളായ ജയൻ പേരാമംഗലം, ഗാന രചയിതാവ് സത്യൻ കോട്ടപ്പടി, മെയ്തീൻകുട്ടി, വിപിൻ ബേബി എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - minister vs sunilkumar acting in movie
Next Story