Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനായകന്‍റേത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്ന് മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
saji cherian, vinayakan
cancel

കൊല്ലം: പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ വിനായകന്‍റേത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്ന് മന്ത്രി സജി ചെറിയാൻ. കലാകാരന്മാർ ഇടക്ക് കലാപ്രവർത്തനം നടത്താറുള്ളത് പോലെ വിനായകന്‍റേത് പൊലീസ് സ്റ്റേഷനിലായിപ്പോയി എന്നേ ഉള്ളൂ. അക്കാര്യത്തിൽ പ്രത്യേകം അഭിപ്രായം പറയേണ്ടതായി ഒന്നുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

സിനിമകൾക്കെതിരായ നെഗറ്റിവ് റിവ്യൂകള്‍ സംബന്ധിച്ച പരാതികളിൽ ഹൈകോടതി തീരുമാനം വരുന്നതനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോൾ പൊലീസ് നടപടിയെടുത്തത് ഹൈകോടതിയുടെ നിർദേശമനുസരിച്ചാണ്.

ഹൈകോടതി ആവശ്യപ്രകാരം പ്രോട്ടോകോള്‍ തയാറാക്കി കൈമാറിയിട്ടുണ്ട്. പതിനായിരക്കണക്കിനു പേര്‍ പണിയെടുക്കുന്ന മേഖലയിൽ വൻതുക മുടക്കി ചെയ്യുന്ന സിനിമകൾക്ക് നെഗറ്റിവ് പ്രചാരണം വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഒ.ടി.ടി സിനിമ എടുക്കുന്നതിനെയും ഇതു ബാധിക്കുന്നു.

സാമ്പത്തിക താൽപര്യങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാൽ, ഒരു വ്യവസായം നിലനിൽക്കാൻ ക്രിയാത്മകമായ ചില നടപടികൾ എടുക്കേണ്ടതുണ്ട്. കോടതി നിർദേശമനുസരിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Saji Cherian said that Vinayakan's work should be seen as a work of art
Next Story