ആത്മ പ്രസിഡന്റായി മന്ത്രി ഗണേഷ് കുമാർ, ദിനേശ് പണിക്കർ ജനറൽ സെക്രട്ടറി
text_fields
തിരുവനന്തപുരം: സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ 20ാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ പ്രസിഡന്റും മോഹൻ അയിരൂർ, കിഷോർ സത്യാ വൈസ് പ്രസിഡന്റുമാരും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും പൂജപ്പുര രാധാകൃഷ്ണൻ സെക്രട്ടറിയും സാജൻ സൂര്യ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു.
ആൽബർട്ട് അലക്സ്, ബ്രഷ്നേവ്, ജീജാ സുരേന്ദ്രൻ, കൃഷ്ണകുമാർ മേനോൻ, മനീഷ് കൃഷ്ണ, നിധിൻ പി ജോസഫ്, പ്രഭാശങ്കർ, രാജീവ് രംഗൻ, സന്തോഷ് ശശിധരൻ, ഷോബി തിലകൻ, ഉമാ എം നായർ, വിജയകുമാരി, വിനു വൈ.എസ്. എന്നിവർ എക്സിക്യൂട്ടീവ് മെമ്പർന്മാരുമായി പുതിയ ഭരണസമിതി നിലവിൽ വന്നു. അംഗീകാരങ്ങൾ നേടിയ ആത്മ അംഗങ്ങളെ ആദരിക്കുകയും മികച്ച വിജയങ്ങൾ നേടിയ അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, അംഗങ്ങൾക്കുള്ള ചികിത്സാസഹായം എന്നിവ വിതരണം ചെയ്തു. ജനറൽ ബോഡിയിൽ നാനൂറിലേറെ സീരിയൽതാരങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

