മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ: നാദിർഷ പ്രസിഡൻറ്, ഷാജോൺ സെക്രട്ടറി
text_fieldsനാദിർഷ, കലാഭവൻ ഷാജോൺ
കൊച്ചി: മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം എറണാകുളത്ത് നടന്നു. അസോസിയേഷൻ രക്ഷാധികാരിയും സംവിധായകനുമായ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. നാദിർഷ (പ്രസി.), കലാഭവൻ ഷാജോൺ (സെക്ര.), ടിനി ടോം, രമേഷ് പിഷാരടി (വൈസ് പ്രസി.), സാജു നവോദയ, ദേവി ചന്ദന (ജോയൻറ്. സെക്ര.), കലാഭവൻ പ്രജോദ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടിവ് അംഗങ്ങളായി സാജു കൊടിയൻ, ഗിന്നസ് പക്രു, നിയാസ് ബക്കർ, നോബി മാർക്കോസ്, സുനീഷ് വാരനാട്, അജയ് കല്ലായി, ഷാജു ശ്രീധർ, ശാരംഗധരൻ, റെജി രാമപുരം, സൗമ്യ ഭാഗ്യൻപിള്ള, അലക്സ് കോട്ടയം, ജോബി തിരുവനന്തപുരം, മുഹമ്മ പ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

