ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ബോളിവുഡിലേക്ക്; വരവ് വിജയ് ദേവരകൊണ്ടയുടെ ലിഗറിലൂടെ
text_fieldsമുംബൈ: തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ട നായകനായി അഭിനയിക്കുന്ന ലിഗറിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ. സംവിധായകനും നിർമാതാവുമാണ് മൈക്ക് ൈടസണിന്റെ ഇന്ത്യൻ സിനിമ ലോകത്തേക്കുള്ള വരവ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മൈക്ക് ടൈസണെ സ്വഗതം ചെയ്ത് വിജയ് ദേവരകൊണ്ടയും ട്വീറ്റ് ചെയ്തിട്ടുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം കരണിന്റെ ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും ചേർന്നാണ് നിർമിക്കുന്നത്. സ്പോർട്സ് ആക്ഷൻ ചിത്രത്തിൽ അനന്യ പാണ്ഡേയാണ് നായിക. രമ്യ കൃഷ്ണൻ, റോനിത റോയ്, മകരന്ദ് ദേശ്പാണ്ഡേ, ഗെറ്റപ്പ് ശ്രീനീ എന്നിങ്ങനെ വമ്പൻ താരനിരയും അണിനിരക്കുന്നു.
ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ് ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ പിതാവിനെ അവതരിപ്പിക്കുന്നത്. ഒരേ സമയം തെലുഗുവിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്കും മൊഴിമാറ്റി എത്തും.

