Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒരു ഗ്രീൻ സിഗ്നൽ...

ഒരു ഗ്രീൻ സിഗ്നൽ നൽകിയാൽ മതി; ആട് 3യുടെ രണ്ടാം ഭാഗം റെഡിയെന്ന് മിഥുൻ മാനുവൽ തോമസ്

text_fields
bookmark_border
ഒരു ഗ്രീൻ സിഗ്നൽ നൽകിയാൽ മതി; ആട് 3യുടെ രണ്ടാം ഭാഗം റെഡിയെന്ന് മിഥുൻ മാനുവൽ തോമസ്
cancel

പ്രേക്ഷകർ ഒരു ഗ്രീൻ സിഗ്നൽ നൽകിയാൽ മതി, ആട് ത്രീയുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ വരെ തയ്യാറാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഈദ് റിലീസായെത്തുന്ന ആട് ത്രീ പ്രേക്ഷകർക്കിഷ്ടപ്പെടുകയാണെങ്കിൽ ഉടൻ തന്നെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുമെന്ന് പ്രെമോഷൻ ചടങ്ങിനിടെ മിഥുൻ പറഞ്ഞു.

ഷാജി പാപ്പനും പിള്ളേരും ത്രിപിൾ സ്ട്രോങ്ങായ എത്തുന്ന കോമഡി എന്‍റർടൈനറിന്‍റെ റിലീസ് മാർച്ച് 19നാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ കാണാത്ത മലയാളികളുൾപ്പെടെയുള്ളവർക്ക് ആട് ഫ്രാഞ്ചേഴ്സിയിലെ രണ്ട് ഭാഗവും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി യൂട്യൂബിലൂടെ പുറത്തു വിടുമെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ, വിജയ് ബാബു, എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാർച്ച് ഒന്നിന് പുറത്തുവിട്ട സിനിമയുടെ ട്രെയിലർ ഏറെ സ്വീകാര്യത നേടിയിരുന്നു. അടുത്ത ഭാഗത്തിലേക്കു നയിക്കുന്ന ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ ഷൂട്ട് ചെയ്തതെന്നും പ്രേക്ഷകർക്ക് ഇത് ഇഷ്ടമായാൽ രണ്ടാം ഭാഗത്തിന്‍റെ പ്രൊഡക്ഷനും ഷൂട്ടും ഉടൻ തന്നെ ആരംഭിക്കുമെന്നും മിഥുൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:midhun manuelMovie Newsaadu 3Movie News
News Summary - midhun manual thomas about second part for aadu 3
Next Story