മൈക്കിൾ ജാക്സന്റെ ജീവിതം സിനിമയാകുന്നു
text_fieldsമൈക്കിൾ ജാക്സന്റെ ജീവിതം സിനിമയാകുന്നു. 'മൈക്കിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അന്റോയിൻ ഫുക്വ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയിലെ താരങ്ങളെ കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേസമയം ചിത്രത്തിൽ മൈക്കിൾ ജാക്സനായി എത്തുന്നത് ഹോളിവുഡിലെ പ്രമുഖ താരമാണെന്ന് റിപ്പോർട്ടുണ്ട്.
ബയോപിക്കിൽ മൈക്കിൾ ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇക്കാര്യം ജാഫർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
2019 ലാണ് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ഗ്രഹാം കിങ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മൈക്കിൾ ജാക്സന്റെ ബാൻഡിന്റെ അനുമതിയോടെ ഒരുക്കുന്ന ചിത്രമായതിനാൽ ഇതിഹാസ ഗായകന്റെ യഥാർഥ സംഗീതവും വിഡിയോയും സിനിമക്ക് ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയും. എന്നാൽ സ്ലാഷ്ഫിലിമിന്റെ റിപ്പോർട്ട് പ്രകാരം ജാക്സണിന്റെ കരിയറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

