മൈക്കിൾ ജാക്‌സനാകാൻ ജാഫർ ജാക്‌സൺ; ബയോപിക് 2026ൽ
text_fieldsപോപ്പ് കിങ് മൈക്കിൾ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'മൈക്കിൾ' എന്ന ബയോപിക് 2026 ഏപ്രിൽ 24ന് ലോകമെമ്പാടും റിലീസ് ചെയ്യും. 2025 ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ആന്റോയിൻ ഫുക്വ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജോൺ ലോഗന്‍റേതാണ് തിരക്കഥ.
മൈക്കിൾ ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്‌സനാണ് മൈക്കിൾ ജാക്സനായി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. “ദി ഡിപ്പാർട്ടഡ്” എന്ന ചിത്രത്തിലൂടെ ഓസ്‌കാർ ജേതാവായ ഗ്രഹാം കിങ്ങാണ് ചിത്രത്തിന്‍റെ നിർമാതാവെന്ന് വെറൈറ്റി.കോം റിപ്പോർട്ട് ചെയ്യുന്നു. 2019 ലാണ് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു.
മൈക്കിൾ ജാക്സന്റെ ബാൻഡിന്റെ അനുമതിയോടെ ഒരുക്കുന്ന ചിത്രമായതിനാൽ ഇതിഹാസ ഗായകന്റെ യഥാർഥ സംഗീതവും വിഡിയോയും സിനിമക്ക് ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയും. എന്നാൽ സ്ലാഷ്ഫിലിമിന്‍റെ റിപ്പോർട്ട് പ്രകാരം ജാക്സണിന്‍റെ കരിയറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

