Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുതിയ പ്രതീക്ഷകൾ,...

പുതിയ പ്രതീക്ഷകൾ, പുതുമുഖ താരങ്ങൾ..; പുതുവത്സര ആശംസകളോടെ 'മെറിബോയ്സ്'

text_fields
bookmark_border
പുതിയ പ്രതീക്ഷകൾ, പുതുമുഖ താരങ്ങൾ..; പുതുവത്സര ആശംസകളോടെ മെറിബോയ്സ്
cancel

പുതുവർഷം...പുതിയ പ്രതീക്ഷകൾ... പുതുമുഖ താരങ്ങൾ... മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം 'മെറി ബോയ്സ്' പുതുവർഷത്തിന്റെ പ്രതീക്ഷകൾ നൽകി പുതിയ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ഐശ്വര്യ രാജ്, കീർത്തന പി.എസ്, ശ്വേത വാര്യർ, പാർവതി അയ്യപ്പദാസ് എന്നീ പുതുമുഖങ്ങൾ അണിനിരക്കുന്ന പുതുവർഷ പോസ്റ്ററാണ് പുറത്തിറക്കിയത്.

നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മെറിബോയ്സ് ചിത്രീകരണം പൂർത്തിയാക്കി പുതുവർഷത്തിൽ റിലീസിന് എത്തും. ഇനിയും 20 ദിവസത്തെ കൂടി ഷൂട്ടിങ് പൂർത്തിയാക്കാനുണ്ട്. മൂവാറ്റുപുഴ, പുത്തൻകുരിശ്, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് 38-ാ മത്തെ ചിത്രമായ 'മെറി ബോയ്സ്' ഒരുക്കുന്നത്.


ചിത്രത്തിന്റെ തിരക്കഥ എഴുതിയ ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. "One heart many hurts" ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പുതിയ കാലഘട്ടത്തിലെ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്സ്'. റോഷൻ അബ്ദുൽ റഹൂഫ്, വിശാഖ്, സാഫ് ബോയ്, ഷോൺ ജോയ്, ഫ്രാങ്കോ ഫ്രാൻസിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ. ഡി. എക്സ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസ് ആണ്.

കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം - ഫായിസ് സിദ്ദിഖ്. ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. എഡിറ്റർ- ആകാശ് ജോസഫ് വർഗ്ഗീസ്. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ.സൗണ്ട് ഡിസൈൻ-സച്ചിൻ. ഫൈനൽ മിക്സ്- ഫൈസൽ ബക്കർ. ആർട്ട് -രാഖിൽ. കോസ്റ്റ്യൂം -മെൽവി ജെ. മേക്കപ്പ്- റോണക്സ് സേവിയർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ.

പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - ബിജിത്ത് ധർമടം. മാർക്കറ്റിങ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിങ് -ബ്രിങ് ഫോർത്ത്. ഡിസൈൻസ്- snake പ്ലാന്റ് ടൈറ്റിൽ ഡിസൈൻ - വിനയ തേജസ്വിനി. മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Movienew yearMovie NewsEntertainment News
News Summary - Merry Boys with New Years greetings
Next Story