Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയസൂര്യ, മഞ്​ജു...

ജയസൂര്യ, മഞ്​ജു വാര്യർ, പ്രജേഷ് സെൻ ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ'-ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ ഇറങ്ങി

text_fields
bookmark_border
ജയസൂര്യ, മഞ്​ജു വാര്യർ, പ്രജേഷ് സെൻ ഒന്നിക്കുന്ന മേരീ ആവാസ് സുനോ-ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ ഇറങ്ങി
cancel

ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ'യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യർ ആണ്​ നായിക. ശിവദയും പ്രധാന വേഷത്തിലെത്തുന്നു. ജയസൂര്യ റേഡിയോ ജോക്കിയായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ റേഡിയോ ദിനത്തിലാണ് പ്രമുഖ താരങ്ങൾ ഒഫീഷ്യൽ ഫേസ്​ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടത്. ജയസൂര്യയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്​.

യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷാണ് ചിത്രം നിർമിക്കുന്നത്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ചിത്രീകരണം. മറ്റു അണിയറ പ്രവർത്തകർ: ഡി.ഒ.പി-നൗഷാദ് ഷെരീഫ്, എഡിറ്റർ-ബിജിത് ബാല, സംഗീതം-എം. ജയചന്ദ്രൻ, ഗാനങ്ങൾ-ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ-അരുൺ വർമ, പ്രോജക്ട് ഡിസൈൻ-ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പനംകോട്, ആർട്ട്-ത്യാഗു തവന്നൂർ, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-അക്ഷയ പ്രേംനാഥ്, അസോ. ഡയറക്ടേഴ്സ്-ഷിജു സുലേഖ ബഷീർ, വിഷ്ണു രവികുമാർ, ഡി.എ-എം. കുഞ്ഞാപ്പ, സ്റ്റിൽസ്-ലിബിസൺ ഗോപി, ഡിസൈൻ-താമിർ ഓക്കെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warrierjayasurya actorPrajesh Senmalayalam movie meri awaz suno
Next Story