Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമെന്റലിസം...

മെന്റലിസം പ്രമേയമാക്കിയ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ 'ഡോ. ബെന്നറ്റ്' തിയറ്ററുകളിലേക്ക്

text_fields
bookmark_border
മെന്റലിസം പ്രമേയമാക്കിയ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഡോ. ബെന്നറ്റ് തിയറ്ററുകളിലേക്ക്
cancel

മനസ്സിന്റെ നിഗൂഢതകളിലേക്കും മെന്റലിസത്തിന്റെ വിസ്മയിപ്പിക്കുന്ന ലോകത്തേക്കും വെളിച്ചം വീശുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ 'ഡോ. ബെന്നറ്റ്' മെയ് മാസത്തിൽ തിയറ്ററുകളിലേക്ക്. അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ നിർമിച്ച് റ്റി.എസ് സാബു സംവിധാനം നിർവ്വഹിച്ച ചിത്രം മലയാള സിനിമയിൽ അത്ര പരിചിതമല്ലാത്ത മൈൻഡ് റീഡിങ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത മെന്റലിസ്റ്റ് ഷമീർ കഥയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു.

ജിൻസ് ജോയ്, ആയിഷ സീനത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ കോട്ടയം നസീർ, ജിനീഷ് ജോയ്, ദിവ്യ നായർ, ജയകൃഷ്ണൻ, ഷാജു ശ്രീധർ, മധു കലാഭവൻ, ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ, മറിമായം റിയാസ് തുടങ്ങി വലിയൊരു താരനിരയും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നടൻ മധു കലാഭവൻ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.



എബി രവീന്ദ്ര ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത് സനൽ അനിരുദ്ധനാണ്. സക്സ് 4 ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. തിരക്കഥ, സംഭാഷണം-മധു കലാഭവൻ. എഡിറ്റർ-സനൽ അനിരുദ്ധൻ.മേക്കപ്പ്-മനോജ് അങ്കമാലി.ആർട്ട്-വേലു വാഴയൂർ കോസ്റ്റ്യൂം-ബുസി ബേബി ജോൺ.ആക്ഷൻ ഡയറക്ടർ -റോബിൻ ടോം.പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമകാല.പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം. ഫിനാൻസ് കോഡിനേറ്റർ - മനു പി മാമച്ചൻ. കളറിസ്റ്റ്-ശരത്ത് പ്രസാദ്.സൗണ്ട് ഡിസൈൻ-മനോജ് മാത്യു.കൺഫോമിസ്റ്റ്-ജിബീഷ്. വി എഫ് എക്സ് ഡാവിഞ്ചി സ്റ്റുഡിയോ ,മ്യൂസിക്ക് പാർട്ണർ-123 മ്യൂസിക്.സ്റ്റുഡിയോ-ടീം മീഡിയ.സ്റ്റിൽസ്-അരുൺ വെണ്ണമലശ്ശേരി.വിതരണം എസ് എഫ് സി ആഡ്സ്.പി ആർ ഓ എം കെ -ഷെജിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieMovie NewsNew MovieEntertainment News
News Summary - Mentalism-themed investigation crime thriller 'Dr. Bennett' hits theaters
Next Story