Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'നീ വലിയ കാര്യങ്ങൾ...

'നീ വലിയ കാര്യങ്ങൾ പറയേണ്ട, പറയാൻ ആവുമ്പോൾ ഞാൻ പറയാം'; അർജുൻ അശോകൻ നായകനാകുന്ന 'മെമ്പർ രമേശൻ' ടീസർ പുറത്ത്

text_fields
bookmark_border
നീ വലിയ കാര്യങ്ങൾ പറയേണ്ട, പറയാൻ ആവുമ്പോൾ ഞാൻ പറയാം; അർജുൻ അശോകൻ നായകനാകുന്ന മെമ്പർ രമേശൻ ടീസർ പുറത്ത്
cancel

അർജുൻ അശോകൻ നായകനാവുന്ന മെമ്പർ രമേശൻ ടീസർ പുറത്ത്. നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. ബോബൻ ആൻഡ്​ മോളി എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ബോബൻ, മോളി എന്നിവരാണ്.

ഗായത്രി അശോകാണ്​ ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ചെമ്പൻ വിനോദ്, സാബുമോൻ അബ്​ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്‍റണി, ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam FilmArjun AshokanMember Ramesan
News Summary - Member Ramesan teaser is out
Next Story