Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്'ട്രെയ്‌ലര്‍ പുറത്ത്; 25ന് സിനിമ റിലീസ് ചെയ്യും

text_fields
bookmark_border
അര്‍ജുന്‍ അശോകന്‍ നായകൻ
‘Member Ramesan Ninth Ward’ trailer out
cancel

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒ.എം രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്.

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ഇതിനകം ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ അലരെ ഒരു കോടിയിലധികം ആളുകള്‍ യൂട്യൂബില്‍ കണ്ടു.

തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി, അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


എക്സികുട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍. ഛായഗ്രാഹകന്‍: എല്‍ദോ ഐസക്ക്, സംഗീതം: കൈലാസ് മേനോന്‍ എഡിറ്റിങ്ങ്: ദീപു ജോസഫ്, ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റര്‍: ഗോകുല്‍നാഥ്.ജി. കോസ്റ്റ്യൂം: മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Member Ramesan Ninth Ward’ trailer out
Next Story