
മെമ്പര്‍ രമേശൻ 9-ാം വാര്‍ഡിലെ ഗാനം ഏറ്റെടുത്ത് ആസ്വാദകർ
text_fieldsനവാഗതരായ ആേന്റ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയത്.
ആദ്യ പോസ്റ്റർ മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് മെമ്പർ രമേശൻ 9-ാം വാർഡ്. പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മയുടെ വരികളിൽ പിറന്ന 'മലരേ' എന്ന ഗാനം പോലെ മെമ്പര്‍ രമേശൻ 9-ാം വാര്‍ഡിലെ 'അലരേ' എന്ന വരികളും പ്രേക്ഷകർ പാടിത്തുടങ്ങി.
തീവണ്ടി, എടക്കാട് ബെറ്റാലിയൻ, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കൈലാസിന്‍റെ മുൻ ഗാനങ്ങൾ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ 'അലരേ' മനോഹരമായി പാടിയിരിക്കുന്നത് അയ്റാനും നിത്യ മാമനും ചേർന്നാണ്.
ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്‍റണി,ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരും അഭിനയിക്കുന്നു.
ചിത്രത്തിന്‍റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ഛായഗ്രഹണം നിർവഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രസംയോജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
