Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇതിലും ഭേദം പാകിസ്താനായിരുന്നു; സുരേഷ് ഗോപിയുടെ മേം ഹൂം മൂസ ടീസർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right''ഇതിലും ഭേദം...

''ഇതിലും ഭേദം പാകിസ്താനായിരുന്നു''; സുരേഷ് ഗോപിയുടെ 'മേം ഹൂം മൂസ' ടീസർ

text_fields
bookmark_border

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയുടെ ടീസർ പുറത്തുവിട്ടു. മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. രൂപേഷ് റെയ്നിൻ്റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് -സൂരജ് ഈ.എസ്. നിർമാണ നിർവഹണം - സജീവ് ചന്തിരൂർ. കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ്യും തോമസ് തിരുവല്ലയും ചേർന്നു നിർമിക്കുന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെൻട്രൽപിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiJibu JacobMei Hoom Moosa TeaserMei Hoom MoosaPoonam Bajwa
News Summary - Mei Hoom Moosa Official Teaser out Suresh Gopi, Poonam Bajwa Jibu Jacob
Next Story