Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയ ദിനത്തിൽ ജൂനിയർ ചിരുവിനെ പരിചയപ്പെടുത്തി മേഘ്ന രാജ്

text_fields
bookmark_border
ഭർത്താവ് മരിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘ്ന
meghna raj
cancel

ആരാധകർക്ക് മുന്നിൽ മകനെ ആദ്യമായി പരിചയപ്പെടുത്തി നടി മേഘ്നാ രാജ്. മുന്‍പ് അറിയിച്ചിരുന്നതുപോലെതന്നെ പ്രണയദിനമായ ഫെബ്രുവരി 14ന് ന‍ാണ് മകന്‍ സിമ്പയെ സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

''ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചു. നമ്മൾ തമ്മിൽ ആദ്യമായി കാണുമ്പോൾ അമ്മക്കും അപ്പക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണക്കും എന്‍റെ ഈ കുഞ്ഞു ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. നിങ്ങളെല്ലാവരും കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം'', എന്ന് ജൂനിയർ ചിരു പറയുന്ന രീതിയിലായിരുന്നു കുറിപ്പ്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ഭർത്താവ് മരിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘ്ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meghna Raj introduces Junior Chiru on Valentine's Day
Next Story