വീണ്ടും നിർമാതാവായി മെഗാസ്റ്റാർ മമ്മൂട്ടി
text_fieldsവീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതിയ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകരിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. നേരത്തേ പ്ലേ ഹൗസിന്റെ ബാനറിൽ കുറേ ചിത്രങ്ങൾ മമ്മൂട്ടി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ ചിത്രീകരണ തിരക്കിലാണ് മമ്മൂട്ടി. എറണാകുളത്തും വാഗമണ്ണിലുമായാണ് പുഴുവിന്റെ ചിത്രീകരണം. ഇതിനുശേഷം ലിജോയുടെ ചിത്രത്തില്‍ മമ്മൂട്ടി എത്തുമെന്നാണ് അറിയുന്നത്. ഈ പ്രോജക്ടിന്റെയും മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
എം.ടി. വാസുദേവന്‍നായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്.

