തലൈവർ കൂടുതൽ ചെറുപ്പമായോ! ഇത് നമ്മുടെ രജനിയല്ല...
text_fieldsതാരങ്ങളെ പോലെ അപരന്മാരും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത് പാകിസ്താനിൽ നിന്നുള്ള രജനികാന്തിന്‍റെ അപരന്‍റെ ചിത്രങ്ങളാണ്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ റഹ്മത്ത് ഗഷ്കോരിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.
'സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് രജനികാന്തുമായുള്ള രൂപസാദ്യശ്യം കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായതോടെയാണ് ആളുകളുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. രജനികാന്തുമായിട്ടുള്ള രൂപസാദ്യശ്യം ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. ഇപ്പോൾ 'രജനി' എന്നുള്ള വിളി ആസ്വദിക്കുന്നുണ്ടെന്നും' ഗഷ്കോരി പറഞ്ഞു.
സിബിയയിൽ ഡെപ്യൂട്ടി കമീഷണറായിരുന്ന സമയത്ത് രജനികാന്തുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുള്ള കമന്റുകൾ കാര്യമായി എടുത്തിരുന്നില്ല. വിരമിച്ച ശേഷം സാമൂഹിക മാധ്യമങ്ങളിൽ സജീവമായത്. ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകർക്കായി കൂടുതൽ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു.
കൂടാതെ നടന്റെ സ്റ്റൈലും മാനറിസങ്ങളും അനുകരിക്കാൻ തുടങ്ങി. പുറത്ത് പോകുമ്പോൾ പലരും രജനികാന്താണോ എന്ന് ചോദിക്കാറുണ്ട്. 'പാകിസ്താനിലെ രജനികാന്താ'ണെന്ന് ഞാൻ മറുപടി നൽകുമെന്നും ഗഷ്കോരി പറഞ്ഞു.

